ഹരിയാന നുഹ് സംഘര്‍ഷം, മരണസംഖ്യ 6 ആയി, 116 പേര്‍ അറസ്റ്റിൽ, സംയമനം പാലിക്കാന്‍ അപേക്ഷിച്ച് മുഖ്യമന്ത്രി ഖട്ടർ

കഴിഞ്ഞ 3 ദിവസമായി ഹരിയാനയില്‍ കലാപം ആളിക്കത്തുകയാണ്.  ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ സംഘർഷത്തിൽ 6 പേർ കൊല്ലപ്പെടുകയും നൂറിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. നുഹ് ജില്ലയിലുള്ള ഒരു  ഹൈന്ദവ ക്ഷേത്രത്തിലേയ്ക്ക് വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാതയ്ക്ക് നേരെ കല്ലേറ് ഉണ്ടായതാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്.    സംഘര്‍ഷത്തില്‍  നിരവധി കടകളും, സ്ഥാപനങ്ങളും വാഹനങ്ങളും കത്തി നശിച്ചു.  നുഹിലുണ്ടായ സംഘര്‍ഷം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും NIA അന്വേഷണം വേണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. 16 കമ്പനി അർദ്ധസൈനിക സേനയെയും 30 ഹരിയാന പോലീസിനെയും നുഹിൽ വിന്യസിച്ചിട്ടുണ്ടെന്നും 44 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്യുകയും 70 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു

Exit mobile version