ഹരിതകർമ സേന ശുചിത്വകേരളത്തിന് വേണ്ടിയുള്ള സൈന്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്.

തിരുവനന്തപുരം:ഹരിതകർമ സേന ശുചിത്വകേരളത്തിന് വേണ്ടിയുള്ള സൈന്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. അന്താരാഷ്ട്ര വനിതാദിനാത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിതകർമ സേനാ സംഗമവും സ്ത്രീകൾക്കുള്ള കരാട്ടെ പരിശീലനമായ ‘ധീരം’ പദ്ധതിയും  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഹരിതകർമസേന  കേരളത്തിന്റെ മാലിന്യസംസ്കരണത്തിൽ നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്. ഈ സാമ്പത്തിക വർഷം മാത്രം ഹരിതകർമ സേന  5000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് നൽകിയത്. ഇത്തരത്തിൽ മാലിന്യം സമാഹരിച്ചില്ലായിരുന്നുവെങ്കിൽ ഇവ കേരളത്തിന്റെ തെരുവുകളിൽ  വലിച്ചെറിയപ്പെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Exit mobile version