സെർവിക്കൽ ക്യാൻസറിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സിൻ നാളെ പുറത്തിറക്കും

ഡൽഹി : സെർവിക്കൽ ക്യാൻസറിനെതിരെയുള്ള ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ നാളെ പുറത്തിറക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്‌ഐഐ) ബയോടെക്‌നോളജി വകുപ്പും (ഡിബിടി) ചേർന്നാണ് വാക്‌സിൻ പുറത്തിറക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇത് വളരെ ഫലപ്രദവും സെർവിക്കൽ ക്യാൻസറിനെ തടയുന്നു. 85 ശതമാനം മുതൽ 90 ശതമാനം വരെ സെർവിക്കൽ ക്യാൻസർ ഈ പ്രത്യേക വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഈ വാക്സിൻ ആ വൈറസുകൾക്കെതിരെയുള്ളതാണ്. അതിനാൽ, നമ്മുടെ കൊച്ചുകുട്ടികൾക്കും പെൺമക്കൾക്കും ഇത് നൽകിയാൽ, അണുബാധയിൽ നിന്ന് സംരക്ഷിക്കപെടുമെന്നും തൽഫലമായി 30 വർഷത്തിന് ശേഷം, ക്യാൻസർ ഉണ്ടാകില്ല എന്നും വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ തന്നെ നിർമ്മിച്ചതായതിനാൽ വാക്സിൻ ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാമെന്നും അഭിപ്രായപ്പെടുന്നു. 35 നും 44 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് സെർവിക്കൽ കാൻസർ സാധ്യത കൂടുതൽ. പുതിയ കേസുകളിൽ 15 ശതമാനത്തിലധികം 65 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Exit mobile version