സാമ്പത്തിക തർക്കത്തെ തുടർന്ന് കട്ടപ്പന അഗ്നിരക്ഷാ നിലയത്തിൽ സേനാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കത്തിവീശലും നടന്നതായി റിപ്പോർട്ട്.

കട്ടപ്പന: സാമ്പത്തിക തർക്കത്തെ തുടർന്ന് കട്ടപ്പന അഗ്നിരക്ഷാ നിലയത്തിൽ സേനാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കത്തിവീശലും നടന്നതായി റിപ്പോർട്ട്. സേനയിലെ ഡ്രൈവർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സാമ്പത്തിക കേസിൽ വകുപ്പുതല അന്വേഷണം നടക്കുകയും ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥർക്ക് ലഭിക്കുകയുമുണ്ടായി.  

ഈ നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വാക്കേറ്റവും കത്തിവീശലിനും കരണമായതെന്നാണ് സൂചന. ബുധനാഴ്ച രാത്രി ഓഫീസിന് സമീപത്തെ മെസിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് വാക്കേറ്റമുണ്ടായതെന്നാണ് റിപ്പോർട്ട്. ഒടുവിൽ അവധിയിലായിരുന്ന സ്റ്റേഷൻ ഓഫീസർ എത്തിയാണ് വിഷയം പരിഹരിച്ചത്.  

Exit mobile version