സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ  കേരള ടീം ഗോവയിലെത്തി.

മലപ്പുറം: സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ പ്രാഥമിക റൗണ്ട്‌ മത്സരങ്ങൾക്കായി കേരള ടീം ഗോവയിലെത്തി. കോച്ച്‌ സതീവൻ ബാലന്റെ കീഴിൽ കാലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിൽ ഒരുമാസത്തോളം പരിശീലനമുണ്ടായിരുന്നു. എ ഗ്രൂപ്പിൽ കേരളത്തിനുപുറമേ ഗോവ, ഗുജറാത്ത്‌, ഛത്തീസ്‌ഗഢ്‌, ജമ്മു കശ്‌മീർ ടീമുകളാണുള്ളത്‌. 11ന്‌ രാവിലെ ഒമ്പതിന്‌ ഗുജറാത്തുമായാണ്‌ ആദ്യമത്സരം. 25 മുതൽ ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിലും ടീം പങ്കെടുക്കും. മധ്യനിര താരം നിജോ ഗിൽബർട്ടാണ്‌ നായകൻ.

Exit mobile version