സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയം ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടന ചടങ്ങിനായി മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രം​ഗത്തെ പ്രമുഖരും സെൻട്രൽ സ്റ്റേഡിയത്തിൽ എത്തി. മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നു. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 വേദികളിലായാണ് കേരളീയം നടക്കുന്നത്. നിയമസഭാ പുസ്തകോത്സവത്തിനും തുടക്കമാകും. സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാർഡ്’ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

Exit mobile version