സംസ്ഥാനത്ത് മഴ ശക്തമായി തുടരും

 സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം. ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിൽ നിന്ന്  ഒരു ന്യൂന മർദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമർദ്ദ പാത്തി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ വരെയും നിലനിൽക്കുന്നു. ഇതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത 5 ദിവസം  വ്യാപകമായ മഴക്ക് സാധ്യതയുള്ളത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.  

Exit mobile version