സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിയോ കൂടിയ മഴ. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് തീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തീവ്രമഴ ലഭിക്കുക.  ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.

ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന്  ചേർന്ന് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ചക്രവാതചുഴി നിലനില്‍ക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിയോ കൂടിയ മഴ ലഭിച്ചേക്കും. 

Exit mobile version