സംസ്ഥാനത്ത് ഇതുവരെ ആറു പേർക്കാണ് നിപ സ്ഥിരീകരിച്ചത്.  

കോഴിക്കോട്:  സംസ്ഥാനത്ത് ഇതുവരെ ആറു പേർക്കാണ് നിപ സ്ഥിരീകരിച്ചത്.  ഇതിൽ രണ്ടുപേർ മരിച്ചു. നാലുപേരുടെ ചികിത്സ നടക്കുന്നു. നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും.  നിപ ബാധിച്ച് നാല് പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്കോഴിക്കോട് നഗരത്തിൽ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  ഇതിനിടയിൽ നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.  ഇന്നലെ മേഖലയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തിയിരുന്നു.ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലം ഇന്ന് ലഭിക്കും എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ 83 പേരുടെ പരിശോധനാ ഫലം  നെഗറ്റീവായത് സംസ്ഥാനത്തിന് വലിയ ആശ്വാസമായിരുന്നു.

Exit mobile version