സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി : അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി നിയമസഭ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു.പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച സര്‍ക്കാര്‍, സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി. വിഷത്തില്‍ വിശദമായ ചര്‍ച്ച ആകാമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിപക്ഷം വിശദ ചര്‍ച്ച ആഗ്രഹിക്കുന്നതിനാല്‍ സര്‍ക്കാരും തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് പ്രത്യേക ചര്‍ച്ച.

Exit mobile version