പത്തനംതിട്ട∙ ഇലന്തൂരിൽ ധനസമ്പാദത്തിനായി കൊന്നു കുഴിച്ചിട്ട സ്ത്രീകളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. പ്രതി വൈദ്യന്‍ ഭഗവൽ സിങ്ങിന്റെ വീടിനോട് ചേർന്ന് മരങ്ങൾക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരകളെ കഴുത്തറുത്ത് ശരീരം
കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് കമ്മിഷണർ പറഞ്ഞു. കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഐജി അറിയിച്ചു. നരബലി നടത്തിയതിൽ മുഖ്യപങ്കുവഹിച്ച ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.