വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ

കാട്ടാക്കട: വീട്ടിൽ അതിക്രമിച്ചു  കയറി വീട്ടമ്മയെ ആക്രമിക്കുകയും മകനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ബാലരാമപുരം അതിയന്നൂർ തലയിൽ ചിറത്തല വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന ഹരികൃഷ്ണൻ, തമിഴ്നാട്ടുകാരനും അതിയന്നൂർ വേലിക്കോട്ടുകോണം ആലയിൽ ഹൗസിൽ താമസിക്കുന്ന സുധാകരൻ എന്നീ രണ്ടു പ്രതികളെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്‌ച വെകുന്നേരം 06:45 ഓടെയാണ് സംഭവം നടന്നത്. ഒന്നാം പ്രതിയായ ഹരികൃഷ്ണന്റെ ഭാര്യയെ മുൻപ് ദേഹോപദ്രവമേൽപിച്ചതിൽ വച്ചുള്ള വിരോധത്തെ തുടർന്നാണ് പ്രതികൾ കാട്ടാക്കട ആമച്ചൽ, കുച്ചപ്പുറം കുന്നിൻ പുറത്ത് വീട്ടിൽ അഭിലാഷിനെ വെട്ടി പരിക്കേല്പിക്കുകയും മാതാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തത്‌.  

Exit mobile version