വിജയ്‌ ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Kochi: പീഡന കേസില്‍ നടനും നിർമ്മാതാവുമായ വിജയ്ബാബുവിന്  മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം  അനുവദിച്ചിരിയ്ക്കുന്നത്.

വിജയ് ബാബുവിന് ഏറെ ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.  അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്.  കൂടാതെ, ഈ മാസം 27 മുതല്‍ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ  ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.  കേരളം വിട്ട് പോകരുത് എന്നും കോടതി നിര്‍ദ്ദേശം  നല്‍കിയിട്ടുണ്ട്.  ശാരീരിക ബന്ധം നടന്നത് ഉഭയാസമ്മത പ്രകാരമാണോ അതോ പീഡനമാണോ എന്ന് ഇപ്പോൾ പരിശോധിക്കേണ്ടതില്ല. അത് വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതി എന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കാനും രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Exit mobile version