വാനര വസൂരി: പകരാനുള്ള സാധ്യത എങ്ങനെയെല്ലാം ?

കൊറോണയുടെ ഭീതിതമായ സാഹചര്യങ്ങളിൽ നിന്നും മുഴുവനായും നാം ഇതുവരെ മുക്തി നേടിയിട്ടില്ല, ഈ സാഹചര്യത്തിലാണ് വാനര വസൂരി എന്ന് അറിയപ്പെടുന്ന മങ്കി പോക്സ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കോവിഡിന്റെ അത്ര സമ്പർക്ക സാധ്യത ഇല്ലാത്തതാന് വാനര വസൂരിയെങ്കിലും രണ്ടു മൂന്ന് മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന അടുത്ത സമ്പർക്കങ്ങളാണ് വാനര വസൂരിക്കു കാരണമാകുന്നത്. ആലിംഗനം ചെയ്യുക, ചുംബിക്കുക, സ്രവങ്ങൾ ഏൽക്കുക തുടങ്ങിയ ക്ലോസ് കോണ്ടാക്ടുകൾ ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ നീണ്ടു നിന്നാൽ മാത്രമേ പ്രശ്‌നമുള്ളു.പൊട്ടിയ കുമിളകളിൽ തൊടുക, വസ്ത്രത്തിൽ തൊടുക, ഉമിനീര് തെറിക്കുക മുതലായവയിലൂടെ കുരങ്ങ് പനി പകരാൻ സാധ്യതയുണ്ട്. കുരങ്ങ് പനി വൈറസ് ശരീരത്തിൽ പ്രവേശിച്ച് 1-2 ആഴ്ചയ്ക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുകയുള്ളു.ആഫ്രിക്കയിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന വാനര വസൂരി ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കോംഗോ വകഭേതവും വെസ്റ്റ് ആഫ്രിക്കൻ വകഭേദവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.അതിൽത്തന്നെ കോംഗോ വകഭേദത്തിന്റെ മരണനിരക്ക് 10 ശതമാനമാണ്

Exit mobile version