ലോഗോ മത്സരം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിദ്യാഭ്യാസ വകുപ്പു സംഘടിപ്പിക്കുന്ന വിവിധ സ്കൂൾ മേളകൾക്കായുള്ള ലോഗോ രൂപകൽപന മത്സരത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന സ്കൂൾ കായികോത്സവം,കലോത്സവം, ശാസ്ത്രോത്സവം എന്നിവയ്ക്കു വേണ്ടിയുള്ള ലോഗോകളാണ് രൂപകൽപന ചെയ്യേണ്ടത്. ഓരോന്നിനും വെവ്വേറെ ലോഗോകളാണ് തയാറാക്കേണ്ടത്.മത്സരത്തിന് പ്രായപരിധിയില്ല. വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. 

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം എറണാകുളത്തു വച്ചും കായികോത്സവം തിരുവനന്തപുരത്തു വച്ചും കലോത്സവം കോഴിക്കോടു വച്ചുമാണ് നടക്കുക. ശാസ്ത്രോത്സവം നവംബർ 10,11,12 തിയതികളിലും കായികോത്സവം ഡിസംബർ 3,4,5 ,6 തിയതികളിലും കലോത്സവം 2023 ജനുവരി 3,4,5,6,7 തിയതികളിലുമായിരിക്കും നടത്തുക. താൽപര്യമുള്ളവർക്ക് 3 കലോത്സവങ്ങൾക്കുമുള്ള ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാം.എന്നാൽ ലോഗോ തയാറാക്കി അയയ്ക്കുന്ന കവറിനു പുറത്ത് ഏതു ലോഗോയാണെന്ന് പ്രത്യേകം എഴുതിയിരിക്കണം.

ലോഗോയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ ഇങ്ങനെ-

മേളകളുമായി  ബന്ധപ്പെട്ട പ്രതീകങ്ങളേതെങ്കിലും ഉൾപ്പെടുത്തിയിരിക്കണം. മേളകൾ നടക്കുന്ന ജില്ലകളുടെ തനിമ പ്രകടമാക്കുന്ന പ്രതീകങ്ങളുമാകാം.
അതതു മേളകളുടെ തിയതികൾ  ലോഗോയിൽ വ്യക്തമാക്കിയിരിക്കണം. 
എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഫോർമാറ്റിലാണ് സിഡി നൽകേണ്ടത്.കൂടാതെ എ ഫോർ സൈസ് പേപ്പറിൽ കളർ പ്രിന്‍റും അയയ്ക്കണം.

ലോഗോ രൂപകൽപനകൾ ഓഫ് ലൈനായി താഴെ പറയുന്ന വിലാസത്തിൽ ഒക്റ്റോബർ 15 വൈകിട്ട് 5 മണിക്കു മുമ്പ് ലഭിച്ചിരിക്കണം. 
വിലാസം: സി.എ .സന്തോഷ്
പൊതു വിദ്യാഭ്യാസ അഡിഷണൽ ഡയറക്റ്റർ ജനറൽ
പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയം
ജഗതി, തിരുവനന്തപുരം-695014

Exit mobile version