ലോക്‌സഭാ സെക്രട്ടേറിയറ്റ് തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെഅംഗത്വം പുനഃസ്ഥാപിച്ചു. 

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനിടെ ലോക്‌സഭാ സെക്രട്ടേറിയറ്റ് തിങ്കളാഴ്ച അദ്ദേഹത്തിന്‍റെ അംഗത്വം പുനഃസ്ഥാപിച്ചു. രാഹുൽ ഗാന്ധിയെ എംപിയായി തിരിച്ചെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം  പുറത്തിറങ്ങി. 

ആഗസ്റ്റ്‌ 4 നാണ്  മോദി’ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്.  സൂറത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനകം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോകസഭ സ്പീക്കർ ഓം ബിര്‍ള സുപ്രീം കോടതി വിധി വന്ന്  ദിവസങ്ങൾ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധവും  ഉയര്‍ന്നിരുന്നു.

Exit mobile version