ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി.

ആം ആദ്മി പാര്‍ട്ടി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ച് സ്ഥാനാർത്ഥികളുടെ പേരുകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഡൽഹിയിലെ നാല് സ്ഥാനാർത്ഥികളും ഹരിയാനയിലെ ഒരാളും ഉൾപ്പെടുന്നതാണ് പ്രഖ്യാപനം. ഈസ്റ്റ് ഡൽഹിയിൽ നിന്ന് കുൽദീപ് കുമാറിനെയും വെസ്റ്റ് ഡൽഹിയിൽ നിന്ന് മഹാബൽ മിശ്രയെയും സൗത്ത്  ഡൽഹിയിൽ നിന്ന് സാഹിറാം പെഹൽവാനും ന്യൂഡൽഹിയിൽ നിന്ന് സോമനാഥ് ഭാരതിയെയുമാണ് എഎപി മത്സര രംഗത്ത് ഇറക്കുക. ഹരിയാനയിലെ  കുരുക്ഷേത്ര മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായി  സുശീൽ ഗുപ്തയായാണ്‌ പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌. 

Exit mobile version