റോഡരുകിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.

പത്തനംതിട്ട: ചിറക്കാല, ഓമല്ലൂർ പള്ളത്ത് റോഡരുകിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് റോയൽ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപം  മൃതദേഹം കണ്ടത്. സമീപത്ത് മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോർച്ച് എന്നിവ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം തുടങ്ങി. മരിച്ചയാളെ പറ്റി കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Exit mobile version