രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി

ന്യൂ ഡൽഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ പാർട്ടികളുടെ പൊതു സ്ഥാനാർഥിയായി തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹായെ തിരഞ്ഞെടുത്തു. 17 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ തീരുമാനമാണ് യശ്വന്ത് സിൻഹായുടെ സ്ഥാനാർഥിത്വമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. സിൻഹയ്ക്ക് പിന്തുണ നൽകുമെന്ന് ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും അറിയിച്ചു

Exit mobile version