രാജ്യസഭാ തെരഞ്ഞെടുപ്പ്‌ : എംഎൽഎമാരെ 
റിസോര്‍ട്ടിലാക്കാന്‍ കോണ്‍​ഗ്രസ്


ന്യൂഡൽഹി
രാജസ്ഥാനിലും ഹരിയാനയിലും ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്ക്‌ കുതിരക്കച്ചവടം ലക്ഷ്യമിട്ട്‌ ബിജെപി ‘സ്വതന്ത്ര’ സ്ഥാനാർഥികളെ രംഗത്തിറക്കിയതോടെ വോട്ടുചോർച്ച തടയാന്‍ എംഎല്‍എമാരെ റിസോര്‍ട്ടിലാക്കാന്‍ കോണ്‍​ഗ്രസ്. ഹരിയാനയിൽ എംഎൽഎമാരെ ഛത്തിസ്‌ഗഢിലെ റിസോർട്ടിലേക്ക്‌ മാറ്റും.

രാഹുൽ ബ്രിഗേഡിലെ പ്രധാനിയായ അജയ്‌ മാക്കനാണ്‌ ഹരിയാനയില്‍ സ്ഥാനാർഥി. രാജസ്ഥാനിലെ എംഎല്‍എമാരെ ഉദയ്‌പുരിൽ ചിന്തൻ ശിബിരം ചേർന്ന റിസോർട്ടിലേക്ക് മാറ്റും. ബിജെപിയും ജയ്‌പുരിലെ റിസോർട്ടിലേക്ക്‌ എംഎൽഎമാരെ മാറ്റാൻ ആലോചിക്കുന്നു.

Exit mobile version