രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 18,840 പുതിയ കേസുകൾ, 43 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,840 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം.16,104 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗമുക്തരായി. 48 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,25,386 ആയി.നിലവിൽ, രാജ്യത്ത് 1,25,028 സജീവ കോവിഡ് കേസുകളാണുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമാണ്. വീണ്ടെടുക്കൽ നിരക്ക് 98.51 ശതമാനമാണെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 198.65 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.

ആഫ്രിക്കൻ രാജ്യമായ ഘാനയിൽ മാർബർഗ് വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന ഡബ്ല്യുഎച്ച്ഒ അറിയിച്ചു. എബോള വൈറസിനോട് സാമ്യമുള്ളതാണ് മാർബർഗ് വൈറസ്. ഘാനയുടെ തെക്കൻ പ്രദേശമായ അശാന്റിയിൽ രണ്ട് പേർക്കാണ് മാർബർ​ഗ് വൈറസ് റിപ്പോർട്ട് ചെയ്തത്. രണ്ട് രോ​ഗബാധിതരും മരിച്ചതായും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, സംശയാസ്പദമായ രണ്ട് രോഗികൾക്ക് ആശുപത്രിയിൽ വച്ച് മരിക്കുന്നതിന് മുമ്പ് വയറിളക്കം, പനി, ഓക്കാനം, ഛർദ്ദി എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, കൂടുതൽ അറിയപ്പെടുന്ന എബോള വൈറസ് രോഗത്തിന്റെ അതേ കുടുംബത്തിലെ വളരെ പകർച്ചവ്യാധിയായ വൈറൽ ഹെമറാജിക് പനിയാണ് മാർബർഗ്.

Exit mobile version