രാജ്യത്ത് ഒമിക്രോൺ വ്യാപനമേറി ; ഒറ്റ ദിവസം 3016 രോഗികൾ, മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന.

വാഷിങ്‌ടൺ:കോവിഡ്‌ ഒമിക്രോൺ ഉപവകഭേദമായ എക്‌സ്‌ബിബി 1.16 ഏറ്റവും കൂടുതൽ വ്യാപിക്കുന്നത്‌ ഇന്ത്യയിലെന്ന്‌ ലോകാരോഗ്യസംഘടന. ഏതാനും മാസമായി എക്‌സ്‌ബിബി 1.16 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടെന്നും ഇത്‌ നിരീക്ഷിച്ചുവരികയാണെന്നും ലോകാരാഗ്യസംഘടന സാങ്കേതിക വിദഗ്‌ധ മരിയ വാൻ കെർഖോവ്‌ പറഞ്ഞു. നിലവിൽ 22 രാജ്യത്ത്‌ ഈ ഉപവകഭേദമുണ്ട്‌. കൂടുതല്‍ രോ​ഗവ്യാപനം ഇന്ത്യയിലാണ്. പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അവർ പറഞ്ഞു.

ഇന്ത്യയിൽ കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വർധനയുണ്ട്‌. എക്‌സ്‌ബിബി 1.16 വകഭേദമാണ്‌ കോവിഡ്‌ കുതിപ്പിന് പിന്നിലെന്നാണ്‌ നിഗമനം. ശരാശരി മൂവായിരമായിരുന്ന കോവിഡ്‌ ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി 10,500 ആയി ഉയർന്നു.

Exit mobile version