ആലപ്പുഴ: ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് സമനില. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ യുപിക്ക് മൂന്നും കേരളത്തിന് ഒരു പോയിന്റും ലഭിച്ചു. ഒന്നാം ഇന്നിങ്സിൽ കേരളത്തിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അങ്കിത് രജ്പുത്താണ് കളിയിലെ താരം. സ്കോർ: ഉത്തർപ്രദേശ് 302, 323/3 ഡിക്ല. കേരളം 243, 72/2.
ജയിക്കാൻ 383 റൺ വേണ്ടിയിരുന്ന കേരളം സമനില ലക്ഷ്യമിട്ടാണ് പൊരുതിയത്. ഓപ്പണർ കൃഷ്ണപ്രസാദ് രണ്ടാം ഇന്നിങ്സിലും റണ്ണെടുക്കാതെ പുറത്തായി. രോഹൻ കുന്നുമ്മൽ 42 റൺ നേടി. 29 റണ്ണുമായി രോഹൻ പ്രേമും ഒരു റണ്ണുമായി സച്ചിൻ ബേബിയും .ടി ബ്രേക്കിന് പിരിഞ്ഞപ്പോൾ ഇരുടീമുകളും കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.