രജപക്സെയുടെ പിൻ​ഗാമി, റെനിൽ വിക്രമസിം​ഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

കൊളംബോ: പ്രതിഷേധത്തിനിടെ ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. യുഎൻപി നേതാവായ റെനിൽ വിക്രംസിം​ഗയെ ആണ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മുൻ പ്രസിഡന്റ് ​ഗോട്ടബയ രജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ റെനിൽ ആക്ടിങ് പ്രസിഡന്റ് ചുമതല വഹിക്കുകയായിരുന്നു. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമ, അനുക ദിസനായകെ എന്നിവരെ പരാജയപ്പെടുത്തിയാണ് റെനിൽ ശ്രീലങ്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.  

225 അംഗ പാർലമെന്റിൽ 223 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ റെനിൽ വിക്രംസിം​ഗെ നേടിയത് 134 വോട്ടുകളാണ്. അലഹപ്പെരുമ 82 വോട്ടുകളും ജനത വിമുക്തി പെരുമന നേതാവ് നുര കുമാര ദിസനായകെ വെറും മൂന്നു വോട്ടുകളും മാത്രമാണ് നേടിയത്. നാല് വോട്ടുകൾ അസാധുവാകുകയും ചെയ്തു. 100 അംഗങ്ങളുള്ള ഭരണകക്ഷിയായ എസ്എൽപിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ റനിലിനുണ്ടായിരുന്നു. രജപക്സെ കുടുംബത്തിന്റെ നോമിനിയാണ് റെനിലെന്നും അത് കൊണ്ട് ഫലം അം​ഗീകരിക്കാനാവില്ലെന്നും പ്രക്ഷോഭകർ വ്യക്തമാക്കി. 

Exit mobile version