യൂത്ത് മെറിറ്റ് സംഘടിപ്പിച്ചു

കൊല്ലം: യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മെറിറ്റ് സംഘടിപ്പിച്ചു. കൊട്ടാരക്കര അസംബ്ലിയിലെ എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. 1200 ഓളം വരുന്ന വിജയികളെ യോഗത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡണ്ട് അജു ജോർജ് അധ്യക്ഷത വഹിച്ചു. യൂത്ത് മെറിറ്റ് കൊടുക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഇന്ന് രാജ്യം നേരിടുന്ന യഥാർത്ഥ വെല്ലുവിളി ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഇന്ത്യയുടെ ഭരണഘടനയും തകർക്കുവാനുള്ള നീക്കം ആണെന്നും അതിനെ ചെറുത്തു തോൽപ്പിക്കാൻ മുന്നിൽ നിൽക്കേണ്ടത് വിദ്യാർത്ഥി സമൂഹമാണെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. വിദ്യാർത്ഥികളും വ്യക്തിത്വ വികസനവും എന്ന വിഷയത്തിൽ ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ് ക്ലാസുകൾ എടുത്തു. പി സി വിഷ്ണുനാഥ് എംഎൽഎയും സിനിമാതാരം ബിജുക്കുട്ടനും പ്രതിഭകളെ ആദരിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അരുൺ രാജ് മുഖ്യപ്രഭാഷണം നടത്തി

Exit mobile version