യുക്രൈനിൽ നിന്നും എത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കത്തെ കേന്ദ്രം തടഞ്ഞു.മെഡിക്കൽ കൗൺസിൽ ചട്ടം അനുസരിച്ച് വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സ‍ര്‍ക്കാര്‍. റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായ സമയത്ത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാ‍ര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ കൂടുതലും മെഡിക്കൽ-ദന്തൽ വിദ്യാര്‍ത്ഥികളാണ്.  

Exit mobile version