യുഎസ് തെരഞ്ഞെടുപ്പ്: റോൺ ഡിസാന്റിസിനു തകർപ്പൻ വിജയം

വാഷിം​ഗ്ടൺ: യുഎസ് ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും സംസ്ഥാന ​ഗവർണർ സ്ഥാനത്തേക്കുമുള്ള വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലങ്ങൾ വന്നതോടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി വൻ വിജയം നേടുമെന്നാണു സൂചന. ഫ്ളോറിഡയുടെ ​ഗവർണറായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി റോൺ സിസാന്റസ് തകർപ്പൻ വിജയം നേടി. 2024ലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള പ്രധാനിയാണ് റോൺ. 36 ​ഗവർണർമാരെയും 435 ജനപ്രതിനിധികളെയും 35 സെനറ്റർമാരെയുമാണ് തെരഞ്ഞെടുക്കേണ്ടത്. ഇന്നലെ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും വോട്ടെണ്ണൽ പൂർത്തിയാക്കാന് ഏതാനും ദിവസങ്ങളെടുത്തേക്കും.

Exit mobile version