മൺസൂണിന്‍റെ വരവറിയിച്ച് രാജ്യ തലസ്ഥാനത്ത് കനത്ത മഴ, റോഡുകള്‍ വെള്ളത്തില്‍

New Delhi: ഡൽഹിയിൽ മൺസൂൺ എത്തി. വ്യാഴാഴ്ച രാവിലെ മുതൽ ഡൽഹി NCR മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ  രാജ്യതലസ്ഥാനത്തെ താപനിലയിൽ വലിയ കുറവാണ്  ഉണ്ടായിരിയ്ക്കുന്നത്‌.  

ഡൽഹിയിൽ താപനില രാവിലെ 27.6 ഡിഗ്രി സെൽഷ്യസായിരുന്നു. താപനില കുറഞ്ഞതോടെ ചുട്ടുപൊള്ളുന്ന ചൂടിൽനിന്നും  വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.  

കാലാവസ്ഥ വകുപ്പ് നൽകുന്ന അറിയിപ്പ് അനുസരിച്ച് തെക്കുപടിഞ്ഞാറൻ മൺസൂൺ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാന്‍റെ ചില ഭാഗങ്ങൾ, ഡൽഹി, പഞ്ചാബിന്‍റെ ചില ഭാഗങ്ങൾ, ഹരിയാന എന്നിവിടങ്ങളിൽ എത്തിച്ചേർന്നിരിയ്ക്കുകയാണ്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും “ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും” ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ  പറയുന്നത്.  

Exit mobile version