മേഘാലയ, നാഗാലാൻഡ് ഇന്ന്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ്‌ രാവിലെ ഏഴുമുതൽ വൈകിട്ട്‌ നാലുവരെ.

ന്യൂഡൽഹി:മേഘാലയയിലും നാഗാലാൻഡിലും വോട്ടർമാർ തിങ്കളാഴ്ച വിധിയെഴുതും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ നാലുവരെയാണ്‌ വോട്ടെടുപ്പ്‌. ഉയർന്ന പോളിങ് പ്രതീക്ഷിക്കപ്പെടുന്നു. 60 നിയമസഭാസീറ്റ്‌ വീതമുള്ള സംസ്ഥാനങ്ങളിൽ 59 എണ്ണത്തിൽവീതമാണ്‌ വോട്ടെടുപ്പ്‌. നാഗാലാൻഡ്‌ അകുലോത്തോയിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്‌ സ്ഥാനാർഥി പിൻമാറുകയായിരുന്നു. മേഘാലയയിൽ മുൻ ആഭ്യന്തരമന്ത്രി എച്ച്‌ ഡി ആർ ലിങ്‌ദോ മരിച്ചതിനാൽ സോഹ്യോങ്ങിൽ വോട്ടെടുപ്പ്‌ മാറ്റി.

മേഘാലയയിൽ നാഷണൽ പീപ്പിൾസ്‌ പാർടിയും തൃണമുൽ കോൺഗ്രസും തമ്മിലാണ്‌ പ്രധാനമത്സരം. 2021ൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്‌മയുടെ നേതൃത്വത്തിൽ ആകെയുള്ള 17 കോൺഗ്രസ്‌ എംഎൽഎമാരിൽ 12 പേരും തൃണമൂലിൽ ചേർന്നിരുന്നു. നാഗാലാൻഡിൽ എൻഡിപിപി –- ബിജെപി സഖ്യം 40:20 സീറ്റ്‌ധാരണയിൽ മത്സരിക്കുന്നു. നാഗാ പീപ്പിൾസ്‌ ഫ്രണ്ടും കോൺഗ്രസും 22 വീതം സീറ്റുകളിൽ മത്സരിക്കുന്നുണ്ട്‌. മാർച്ച്‌ രണ്ടിനാണ്‌ ഫലപ്രഖ്യാപനം.

Exit mobile version