മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി ബിജെപി. 

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി. മധ്യപ്രദേശിൽ തൂത്തുവാരികൊണ്ട് ബിജെപി തുടർഭരണം ഉറപ്പിച്ചപ്പോൾ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം തിരിച്ചുപിടിച്ചു. അതേസമയം ദക്ഷിണേന്ത്യയിൽ കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് വേരോട്ടം സൃഷ്ടിച്ചിരിക്കുകയാണ്. തെലങ്കാനയിലെ ജയം മാത്രമാണ് ഇന്ന് പുറത്ത് വന്ന ഫലങ്ങളിൽ കോൺഗ്രസിന് ആശ്വാസമായിരിക്കുന്നത് . അതേസമയം തെലങ്കാനയിലും ബിജെപിക്ക് സന്തോഷിക്കാൻ വകയുണ്ട്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിക്ക് നിലവിൽ അവരുടെ അംഗങ്ങളുടെ എണ്ണം ഉയർത്താൻ സാധിച്ചിട്ടുണ്ട്.

Exit mobile version