മൂന്നാം തവണയും അധികാരമേൽക്കാന്‌ പോകുന്ന മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ലോക നേതാക്കൾക്കും ക്ഷണം

ന്യൂഡൽഹി: മൂന്നാം തവണയും അധികാരമേൽക്കാന്‌ പോകുന്ന മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ലോക നേതാക്കൾക്കും ക്ഷണം. മൗറീഷ്യസ്, ബം​ഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക,  തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നിന് വേണ്ടി ക്ഷണിച്ചിരിക്കുന്നത്.  ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയുടെ ഓഫീസിലെ മാധ്യമ വിഭാഗം ക്ഷണം ലഭിച്ചതായി അറിയിച്ചു. ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നരേന്ദ്ര മോദി ഫോണിൽ വിളിച്ചതായാണ് നയതന്ത്ര വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.  കൂടാതെ  നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് ഔപചാരിക ക്ഷണം ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്  ശനിയാഴ്ച  നടത്താനാണ് ബിജെപി നീക്കം. പാർലമെന്റിലെ സെൻട്രൽ ഹാളിൽ നാളെ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ മോദിയെ പാർലമെന്റിലെ നേതാവായി തെരഞ്ഞെടുക്കും.

Exit mobile version