മുളയന്‍കാവില്‍ വാടക വീട്ടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട്: കൊപ്പം മുളയന്‍കാവില്‍ വാടക വീട്ടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. താഴത്തെ പുരയ്ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് ഇവിടെ വാടകക്ക് താമസിച്ചിരുന്നത്. മൃതദേഹം ഇവരുടേതാണോയെന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെ വീടിന്റെ ഉടമസ്ഥന്‍ സ്ഥലത്തെത്തിയപ്പോഴാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. വീടിനുള്ളിൽ നിന്ന് ദുർ​ഗന്ധം ഉണ്ടായതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Exit mobile version