മുംബൈയിൽ പരസ്യ ബോർഡ് തകർന്ന് വീണ് അപകടം.

മുംബൈ: കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് മുംബൈയിലെ ഘട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ 14. മരണ സംഖ്യ ഇനിയും വർദ്ധിക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. 60-ൽ അധികം ആളുകൾക്കാണ് സംഭവത്തിൽ പരിക്കേറ്റത്. പന്ത്‌നഗറിലെ ബിപിസിഎൽ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. പെട്രോൾ പമ്പിൽ ഇന്ധനം നിറയ്‌ക്കുന്നതിനായി എത്തിയ വാഹനങ്ങളിൽ ഉള്ളവരും വഴിയാത്രികരുമാണ് മരിച്ചത്. 100 അടിയിൽ അധികം ഉയരത്തിലുള്ള പരസ്യ ബോർഡാണ് നിലംപതിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ പരമാവധി 40 അടി ഉയരത്തിൽ മാത്രമെ ബോർഡുകൾ സ്ഥാപിക്കാവു എന്ന നിയമം നിലനിൽക്കവെ ഇത് ലംഘിച്ചവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുംബൈ നഗരസഭാ അധികൃതർ വ്യക്തമാക്കി.

Exit mobile version