മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ​ഗുണ്ടയും പെൺ സുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംയുമായി കായംകുളത്ത് ​ഗുണ്ടയും പെൺസുഹൃത്തും പിടിയിൽ. ഇവരിൽ നിന്ന് 3.01 ഗ്രാം എംഡിഎംഎ പിടികൂടി. നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മുഹമ്മദ് കുഞ്ഞ് (31), ഇയാളുടെ പെൺ സുഹൃത്ത് ഷംന (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. 

ഒക്ടോബർ മുപ്പതിന് ഉച്ചക്ക് 2.45 ഓടെ കൃഷപുരം മേനാത്തേരി ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്. മുഹമ്മദ് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് 1.13 ഗ്രാം എംഡിഎംഎയും ഷംന ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് 1.02 ഗ്രാം എംഡിഎംഎയും കണ്ടെത്തി. ഇരുവരും സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് 0.86 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഇരുവരും മയക്കുമരുന്ന് വിതരണം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

Exit mobile version