മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചതായി റിപ്പോർട്ട്.

നെടുങ്കണ്ടം: മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചതായി റിപ്പോർട്ട്. ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിനിയായ ഫിസിയൊതെറാപ്പി വിദ്യാര്‍ത്ഥിനി അനിലയാണ് ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചത്. അപകടം നടന്നത് ശനിയാഴ്ചയാണ്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നല്‍കി. 

Exit mobile version