മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു

ബം​ഗളൂരു:  മലയാളി നീന്തൽ പരിശീലകൻ പാലക്കാട് കൊടുവയൂർ  സ്വദേശി അരുൺ  ആണ് ബംഗളൂരുവിൽ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചത്. ഇന്ദിരാ നഗർ എച്ച് എ എൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തൽ കുളത്തിലേക്ക് ഇന്നലെ വൈകീട്ടാണ് അദ്ദേഹം കുഴഞ്ഞു വീണത്. അക്കാദമിയിലെ സ്വിമ്മിങ്ങ് കോച്ചായ അരുൺ രണ്ടുമാസം മുൻപായിരുന്നു ജോലിക്ക് ചേർന്നത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെ​ങ്കിലും ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം അനുസരിച്ചു ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ‍പറയുന്നത്. അരുണിന്റെ മൃതദേഹം ചിന്മയ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും

Exit mobile version