മലപ്പുറം മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. 

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. കിഴക്കേ തലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോയും എതിർ ദിശയിൽ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന അഞ്ച് പേരും മരിച്ചു. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, തെസ്നിമ, മുഹ്സിന, മോളി, റൈസ എന്നിവരാണ് മരിച്ചത്. . നാല് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഇവർ.

പരിക്കേറ്റ ബസ് യാത്രക്കാരുടെ ആരുടേയും ആരോഗ്യനില ഗുരുതരമല്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.

Exit mobile version