മധ്യപ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു

ഭോപ്പാൽ : മധ്യപ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ച് 13 പേർ മരിച്ചു.. ഗുണ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ബസും എതിരെ വന്ന ഡമ്പർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. ഏക​ദേശം 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ​ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

Exit mobile version