മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസ്.

കൊച്ചി:മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസ്. നിര്‍മാതാക്കളായ ഷോൺ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിർ എന്നിവര്‍ക്കെതിരേയാണ് കേസ്. അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാം എറണാകുളം മരട് പോലീസാണ് കേസെടുത്തത്.

സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

Exit mobile version