മകരജ്യോതി ദർശിച്ച് ലക്ഷങ്ങൾ ; ശരണമന്ത്രമുഖരിതമായി ശബരിമല

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശബരിമല സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഉള്‍പ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് മകരജ്യോതി ദര്‍ശിച്ചത്. അയ്യപ്പന് തിരുവാഭരണങ്ങൾ ചാർത്തിയുള്ള മഹാദീപാരാധനയ്ക്ക് ശേഷം ആറരയോടെ നടതുറന്നു. തുടര്‍ന്ന് ആയിരങ്ങള്‍ കാത്തിരിക്കുന്നതിനിടെയാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ഉച്ചത്തില്‍ മുഴങ്ങിയ ശരണംവിളികളുടെ അകമ്പടിയില്‍ ഭക്തര്‍ മൂന്നുതവണ മകരജ്യോതി ദര്‍ശിച്ചു.

Exit mobile version