ഭർതൃവീട്ടിലെ മാനസിക പീഡനം, യുവതി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് ഭർതൃവീട്ടിലെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് മരിച്ചത്. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു. ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങലെ തുട‍ര്‍ന്ന് ഷഹന മൂന്ന് മാസമായി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഭ‍ര്‍തൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭ‍ര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷഹന ഭർതൃവീട്ടിലേക്ക് പോകാൻ തയ്യാറായില്ല. തുട‍ര്‍ന്ന് ഭര്‍ത്താവ് നൗഫൽ ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി ഭർതൃ വീട്ടിലേക്ക് കൊണ്ടുപോയി.

Exit mobile version