ഭർതൃമാതാവിനെ സ്കൂൾ  അധ്യാപികയായ മരുമകൾ ഉപദ്രവിച്ച സംഭവത്തിൽ  മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.  

കൊല്ലം : എൺപതുകാരിയായ ഭർതൃമാതാവിനെ സ്കൂൾ  അധ്യാപികയായ മരുമകൾ ഉപദ്രവിച്ച സംഭവത്തിൽ  മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.  മർദ്ദനത്തിൽ അമ്മ ഏലിയാമ്മ വർഗീസിൻ്റെ  കൈക്കാലുകൾക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മർദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ്  നടപടി.

കേസിലെ പ്രതി മഞ്ജുമോൾ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചവറയിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ് മരുമകൾ മഞ്ജുമോൾ തോമസ്. ചെറിയ കുട്ടികളുടെ മുന്നിലാണ്  ഇവർ അമ്മയെ മർദ്ദിച്ചത്. നിരന്തരമായി ശാരീരിക ഉപദ്രവം നേരിട്ടുകൊണ്ടിട്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഏലിയാമ്മ വർഗീസ് തെക്കുംഭാഗം പോലീസിന് പരാതി നൽകിയതിനെ തുടർന്ന് വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

Exit mobile version