ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചുബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.

കോതമംഗലം : കോതമംഗലത്ത് തങ്കളംകാക്കനാട് ദേശീയപാതയില്‍ ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. കോട്ടപ്പടി സ്വദേശികളായ അഭിരാമന്‍ (21), ആല്‍ബിന്‍ (21) എന്നിവരാണ് മരിച്ചത്.   ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച്‌ കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍ഭാഗം പൂർണമായി തകര്‍ന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version