പൗരത്വ ഭേദഗതി നിയമം: കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്.

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്. ജനങ്ങള്‍ക്കിടെയില്‍ ഭിന്നിപ്പുണ്ടാക്കുന്ന CAA പോലുള്ള ഏതൊരു നിയമവും നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിജയ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.  എല്ലാ പൗരന്മാരും സാമൂഹിക മത സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ പൗരത്വ ഭേദഗതി നിയമം 2019 (CAA) പോലുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല.  തമിഴ്‌നാട്ടിൽ ഈ നിയമം നടപ്പാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും വിജയ്‌ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു. എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് വിജയ് വ്യക്തമാക്കിയത്. അടുത്തിടെ നിരവധി ആളുകള്‍ വിജയ്‌ രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടിയില്‍ അംഗത്വം നേടിയിരുന്നു. പാര്‍ട്ടിയുടെ ജനസമ്മിതി  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ CAAയ്ക്കെതിരെ വിജയ്‌ നടത്തിയ പ്രസ്താവന ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.  

Exit mobile version