പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഇന്നു മുതല്‍ പുനഃരാരംഭിക്കും

പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണ്ണയം ഇന്നു മുതല്‍ പുനഃരാരംഭിക്കും. ഇന്നലെയാണ് പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഇന്ന് രാവിലെ ഉത്തര സൂചിക അദ്ധ്യാപകർക്ക് പരിചയപ്പെടുത്തും. ഇതുവരെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും പുതുക്കിയ സൂചിക അനുസരിച്ച് വീണ്ടും മൂല്യനിര്‍ണ്ണയം നടത്താനാണ് തീരുമാനം.

Exit mobile version