പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയായ അച്ഛന്  ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി.

 സ്വന്തം സംരക്ഷണത്തിലും സുരക്ഷയിലും കഴിയുന്ന 7 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച നടത്തിയ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയായ പിതാവിനാണ് കോടതി 48 വർഷം കഠിനതടവും എഴുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഐപിസി വകുപ്പുകൾ പ്രകാരം നാലര വർഷത്തെ കഠിന തടവിനും പോക്സോ നിയമപ്രകാരം 42 വർഷം കഠിന തടവും 70,000 രൂപ പിഴയും ഇതിനുപുറമെ ജൂവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒന്നര വർഷത്തെ കഠിനതടവുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ വിധിച്ചത്.  പിഴ ഒടുക്കിയില്ലയെങ്കിൽ ഒന്നരവർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ വ്യക്തമാക്കുന്നു. രക്ഷിക്കേണ്ടവന്‍ തന്നെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി.

Exit mobile version