പ്രശസ്‌ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു.

ചെന്നൈ: പ്രശസ്‌ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്‌ച പുരസൈവാക്കത്തെ വസതിയിൽ പൊതുദർശനത്തിന് വയ്‌ക്കും.

തമിഴിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ ചിത്തിയിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സീരിയലിലെ ഡാനിയേല്‍ എന്ന കഥാപാത്രം ടി സി ബാലാജിയെ ഡാനിയേല്‍ ബാലാജിയാക്കി. കമൽഹാസന്‍റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായിട്ടാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത് . ഏപ്രില്‍ മാതത്തില്‍ ആണ് ആദ്യ സിനിമ, ഗൗതം മേനോന്റെ കമൽ ഹാസൻ ചിത്രം “വേട്ടയാട് വിളയാടി’ ലെ അമുദന്‍, വടാ ചെന്നൈയിലെ തമ്പി എന്നിവയാണ് ബാലാജിയുടെ ശ്രദ്ധേയ കഥാപാത്രങ്ങള്‍. വ്യത്യസ്‌തമായ അഭിനയ ശൈലിയിലൂടെ ശ്രദ്ധ നേടിയ നടനാണ് ഡാനിയേല്‍ ബാലാജി. കാക്ക കാക്ക, പൊല്ലാതവന്‍, യെന്നൈ അറിന്താല്‍, ബിഗില്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും ബ്ലാക്ക്, നവംബര്‍ റെയിന്‍, ഫോട്ടോഗ്രാഫര്‍, ഭഗവാന്‍, ഡാഡി കൂള്‍, ക്രൈം സ്റ്റോറി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും കൂടാതെ തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്.

Exit mobile version