പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3 ന്കേരളം സന്ദർശിക്കുമെന്ന് കെ.സുരേന്ദ്രൻ

ജനുവരി 3 ന്  പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇവയില്‍ പ്രധാനം തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം”എന്ന മഹിളാ സമ്മേളനമാണ്.  രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന ഈ മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുകയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version