പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ.

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്കാണ് പോകുന്നത്. അവിടെ തേക്കിൻകാട് മൈതാനം ചുറ്റി പ്രധാനമന്ത്രിയുടെ റോഡ് ഷോയും നാളെ നടക്കും. റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും.

തൃശൂരിലെ റോഡ് ഷോയും പൊതു സമ്മേളനവും അടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹംകേരളത്തിൽ ചെലവഴിക്കും എന്നാണ് റിപ്പോർട്ട്. 3 മണിക്ക് ഹെലി കോപ്റ്റർ കുട്ടനെല്ലൂർ ഹെലിപ്പാഡിൽ ആകും പ്രധാനമന്ത്രി എത്തുന്നത്. തുടർന്ന് റോഡ് മാർ​ഗം തൃശൂരിലേക്ക്. കളക്ടർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ആശുപത്രിക്ക് സമീപവും പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കുന്നുണ്ട്. 3:30 ന് സ്വരാജ് റൗണ്ടിലെത്തുന്നത് മുതൽ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോ മീറ്ററാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. 4:15 ന് പൊതു സമ്മേളനം. കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദയിൽ സുരേഷ് ​ഗോപിയും ഉണ്ടാവും. 5:30 ന് പ്രധാനമന്ത്രിഡൽഹിയിലേക്ക് മടങ്ങും. 

  ഇന്ന് പ്രധാനമന്ത്രി തമിഴ്‍നാട്ടിൽ സന്ദർശനം നടത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുന്നത്. റോഡ്, റെയിൽ, വ്യോമ ​ഗതാ​ഗത മേഖലയിലാണ് ഉദ്‌ഘാടനം. 19500 കോടിയുടെ വികസന പദ്ധതികളാണ് അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. 

Exit mobile version