പാർട്ടിക്കു മൗനം, മുഖ്യമന്ത്രിക്കു നിസ്സം​ഗത

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരേ ​ഗുരുതര ആരോപണങ്ങളുമായി സ്വർണക്ക‌ടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. സ്പെയ്സ് പാർക്കിൽ ഒരു ലക്ഷം രൂപ ശമ്പളത്തിൽ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് വളർച്ചയ്ക്കാണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി നേരിട്ടു നടത്തിയ കമ്മിഷൻ ഇടപാടുകളെക്കുറിച്ചും താൻ നേരിട്ട ലൈം​ഗിക അതിക്രമങ്ങളെക്കുറിച്ചും ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിൽ സ്വപ്ന തുറന്നടിച്ചു. സ്വപ്ന സുരേഷിന്റെ കടുത്ത ആരോപണങ്ങൾ സിപഎമ്മിനെ അക്ഷരാർഥത്തിൽ വെട്ടിലാക്കി. പിണറായി വിജയനെ പേടിച്ച് ആരും ഒന്നും മിണ്ടുന്നില്ലെന്നു മാത്രം,. വി.എസ്. അച്യുതാനന്ദനെപ്പോലെ ഒരാളെങ്കിലും പാർട്ടി നേതൃത്വത്തിലുണ്ടായിുന്നെങ്കിൽ പിണറായി പൊതു ജീവിതത്തിൽ നിന്നു തന്നെ പുറത്താകുമായിരുന്നു എന്ന് ഒരു കടുത്ത വിഎസ് അനുകൂലി പറഞ്ഞു.
സമുന്നത സിപിഎം നേതാക്കൾക്കെതിരേ അപസർപ്പക കഥയിലെ ഇക്കിളി രം​ഗങ്ങളെ അതിശയിപ്പിക്കുന്ന ലൈ​​ഗിംക ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ന്നയിച്ചത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്നു പറയുന്ന സ്വപ്നയെ കിടപ്പറയിലേക്കു ക്ഷണിച്ചവരിൽ മുൻമന്ത്രി ഡോ. തോമസ് ഐസക്കും സ്പീക്കർ ശ്രീരാമകൃഷ്ണനും ഉണ്ടത്രേ. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, തോമസ് ഐസക്കും, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഹോട്ടൽ മുറിയിലേക്കു ക്ഷണിച്ചെന്നുമുള്ള കടുത്ത ആരോപണമാണ്സ്വ പ്ന സുരേഷ് ഉന്നയിക്കുന്നത്.
മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എറണാകുളത്ത് വെച്ച്‌ തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചതായി സ്വപ്‌ന പറഞ്ഞു. ലൈംഗീക ചുവയോടെ സംസാരിക്കുകയും അത്തരത്തിലുള്ള എസ് എം എസ് അയക്കുകയും ചെയ്തിരുന്നു. കടകംപള്ളിയോട് ഹോട്ടൽ മുറിയുടെ പുറത്ത് വച്ച്‌ മോശമായി സംസാരിക്കേണ്ടി വന്നുവെന്നും സ്വപ്ന പറയുന്നു. മന്ത്രിയായിരുന്ന സമയം തോമസ് ഐസക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചുവെന്നും മൂന്നാർ നല്ല സ്ഥലമാണെന്നും വരുന്നോ എന്ന് ചോദിക്കുകയായിരുന്നുവെന്നും സ്വപ്ന പറയുന്നു.
ഔദ്യോഗിക വസതിയിലെ പാർട്ടിയിൽ വച്ചാണ് ഐസക് ഇത്തരത്തിൽ പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതയിൽ നടന്ന മദ്യസൽക്കാരിത്തിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവമുണ്ടായെന്നും സ്വപ്‌ന പറഞ്ഞു. കടകംപള്ളി, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയുള്ള സ്വപ്നയുടെ ആരോപണം പാർട്ടിയെ വെള്ളം കുടിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പക്ഷേ, നാണംകെട്ട നിസ്സം​ഗതയാണ് മുഖ്യമന്ത്രിക്ക്.
സ്‌പേസ് പാർക്കിലെ തന്റെ നിയമനം കമ്മീഷൻ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണാ വിജയൻ ശിവശങ്കർ എന്നിവർ ചേർന്ന് ചർച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇ.ഡിക്ക് നൽകിയിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Exit mobile version